+91 8714427037 | laavyzdesigns@gmail.com
For international shipping, contact WhatsApp: +91 8714427037

ലാവീസ്; ലാവണ്യത്തിന്റെ ആയിരം വർണങ്ങൾ

ലാവീസ്; ലാവണ്യത്തിന്റെ ആയിരം വർണങ്ങൾ

ഒഴിവുസമയം വെറുതെ കളയാനുള്ള മടി കൊണ്ടാണ് പല വീട്ടമ്മമാരും സംരംഭകത്വത്തിലേക്ക് തിരിയുന്നത്. പരിമിതികളും പരിചയക്കുറവും പിന്നിലേക്ക് വലിക്കുമ്പോഴും വീട്ടുകാര്യങ്ങൾ കഴിഞ്ഞുള്ള സമയത്തിൽ, ഹോബിയെ വരുമാന മാർഗമാക്കാൻ ശ്രമിക്കുന്ന സ്ത്രീ സംരംഭകർ ലാവീസ് ഡിസൈൻസിന്റെ ഉടമ ലാവണ്യ ആൽബിയെ അറിഞ്ഞിരിക്കണം. 


ട്യൂഷനെടുത്തിരുന്ന കുട്ടികളുടെ അമ്മമാർക്കായി തെരഞ്ഞെടുത്ത വസ്ത്രങ്ങ ൾ വീട്ടലമാരയിൽ അടുക്കിവയ്ക്കുമ്പോൾ കണ്ടിരുന്ന ബൊട്ടീക് സ്വപ്നത്തെ പന്ത്രണ്ടു വർഷം കൊണ്ട് അനേകം പുതുമണവാട്ടികളുടെ മംഗല്യസ്വപ്നങ്ങൾക്ക് നിറം ചാ ർത്തുന്ന ഡിസൈനർ ബ്രാന്റായി മാറ്റുവാൻ ലാവണ്യ യ്ക്ക് കഴിഞ്ഞു.

ചെറുപ്പം മുതലേ സഹോദരികളും കൂട്ടുകാരികളും ചുരിദാറും സാരിയുമൊക്കെ തെരഞ്ഞെടുത്തിരുന്നത് ചിത്രകാരി കൂടിയായ ലാവണ്യയുടെ അഭിപ്രായം ചോദിച്ചിട്ടായിരുന്നു. ഓരോരുത്തർക്കും ചേരുന്ന നിറവും ഡിസൈനുമെല്ലാം കണ്ടെത്താനുള്ള അഭിരുചിയായിരുന്നു കണ്ണൂർ സ്വദേശിയായ ലാവണ്യയ്ക്ക് സ്വന്തമായൊ രു സംരംഭം തുടങ്ങാനുള്ള പിൻബലം. അതോടൊപ്പം സഹോദരിയുടെ വള പണയം വച്ചുകിട്ടിയ നാലായിര ത്തി അഞ്ഞൂറു രൂപയും ഈ മുലധനത്തിൽ പരിചയക്കാർക്ക് ചേരുമെന്നു തോന്നിയ വസ്ത്രങ്ങൾ ലാവണ്യ വാങ്ങി ശേഖരിച്ചുതുടങ്ങി. ഭാര്യയും മൂന്നു കുട്ടികളുടെ അമ്മയുമായ ലാവണ്യ യ്ക്ക് ബിസിനസ് പാരമ്പര്യമോ ഡിസൈനിങ് സർട്ടിഫിക്ക റ്റുകളോ ഉണ്ടായിരുന്നില്ല. തുണിക്കടകളിലെ കളക്ഷനി ൽ തൃപ്തിപ്പെടാത്തവർക്കു വേണ്ടിയായിരുന്നു ലാവണ്യ വസ്ത്രങ്ങൾ തെരഞ്ഞെടുത്തിരുന്നത്.


ലാവണ്യ ട്യൂഷനെടുത്തിരുന്ന കുട്ടികളുടെ അമ്മമാരും ലാവണ്യയുടെ സുഹൃത്തുക്കളുമൊക്കെയായിരുന്നു ആദ്യ

ത്തെ കസ്റ്റമേഴ്സ്. ലാവണ്യയുടെ കളക്ഷനിലെ വസ്ത്രങ്ങൾ ധരിച്ചവർ തന്നെ ലാവീസ് ബൊട്ടീക്കിന്റെ പരസ്യമായി മാറുകയായിരുന്നു. ഇന്റർനെറ്റ് പ്രചരിച്ചുതുടങ്ങാത്ത അക്കാലത്ത് ഇങ്ങനെ കേട്ടറിഞ്ഞവർ അന്വേഷിച്ചെ ത്തിയപ്പോൾ സംരംഭകത്വത്തിന്റെ അടുത്ത ഘട്ടത്തിലേ ക്ക് കടക്കാനുള്ള ആത്മവിശ്വാസവും ലാവണ്യയ്ക്കു ലഭിച്ചു. കടകളിൽ കിട്ടാത്ത ഡിസൈനിലുള്ള വസ്ത്രങ്ങൾ അന്വേഷിച്ചു കണ്ടെത്തിയും ഫാഷൻ തരംഗങ്ങൾക്കനു സരിച്ച് കളക്ഷൻ പരിഷ്ക്കരിച്ചും വർഷങ്ങൾ നീണ്ട കഠി നാദ്ധ്വാനം കൊണ്ട് 2016ൽ കണ്ണൂരിൽ ലാവണ്യയ്ക്ക് സ്വന്തമായൊരു ബൊട്ടീക് സ്ഥാപിക്കാനായി, അഞ്ചുവർഷം കൊണ്ട് കോവിഡ് പ്രതിസന്ധിയും അതിജീവിച്ച് മുവാ യിരത്തി അഞ്ഞൂറു സ്ക്വയർഫീറ്റിൽ ലാവീസ് ബോട്ടിക്കി നെലാവീസ് ഡിസൈനേഴ്സായി മാറ്റുവാൻ ലാവണ്യയു ടെ പരിശ്രമത്തിനു കഴിഞ്ഞു. ജില്ലയിൽ വൻകിട ബ്രാന്റു കളോട് മത്സരിക്കുന്ന വെഡ്ഡിങ് കളക്ഷനോടു കൂടിയ പ്ര മുഖ ഡിസൈനിങ് സ്ഥാപനമാണ് ഇന്ന് ലാവീസ്.

ഇന്ത്യയിലെ വസ്ത്ര നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശി

ച്ച് ലാവണ്യ നേരിട്ട് തെരഞ്ഞെടുക്കുന്ന കളക്ഷനാണ് ലാവീസിനെ വ്യത്യസ്തമാ ക്കുന്നത്. ലാവീസിന്റെ ജൈത്രയാത്ര യിൽ ലാവണ്യയെ തേടി അനേകം പുര സ്കാരങ്ങളും എത്തിയിട്ടുണ്ട്. മാക്സ് ലൈഫ് ഇൻഷുറൻസിന്റെ മഹിളാരത്ന യും എൻഎഫ്പിആറിന്റെയും കോളേജ് ഓഫ് കോമേഴ്സിന്റെയും കണ്ണൂരിലെ ഏറ്റവും മികച്ച സംരംഭകയ്ക്കുള്ള അവാ ർഡുകളും അവയിൽ ഉൾപ്പെടുന്നു.

ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താ വ് ആൽബിയും മക്കൾ അനുഷ്കയും അവന്തികയും അനന്ദികയും ചേരുന്ന താണ് ലാവണ്യയുടെ കുടുംബം. കുടും ബത്തോടൊപ്പം ചെലവഴിച്ചതിനു ശേ ഷമുള്ള സമയം മാത്രമാണ് ഇപ്പോഴും

-

“കണ്ണൂരിലെ ഏറ്റവും മികച്ച സംരംഭക ബിസിനസിനായി മാറ്റിവയ്ക്കുന്നത്.

റോട്ടറി ക്ലബ്ബിന്റെയും നാഷണൽ ഹ്യൂ മൻ റൈറ്റ്സ് ഫെഡറേഷന്റെയും നേതൃ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ലാവണ്യ സാ മൂഹിക പ്രവർത്തനങ്ങളിലും വ്യാപൃത യാണ്. സ്വന്തം പരിചിതവലയത്തിനപ്പു റത്തേക്ക് എന്നെങ്കിലും തന്റെ സംരംഭം വളർത്താനാകുമോ എന്ന് ആശങ്കപ്പെടു ന്ന വീട്ടമ്മമാരോട് ലാവണ്യയ്ക്ക് പറയാനു ള്ളത് സ്വപ്നവും അത് യാഥാർത്ഥ്യമാ ക്കാനുള്ള കഠിനാധ്വാനവും മാത്രം മതി, വിജയിക്കുവാനുള്ള ഈശ്വരാനുഗ്രഹം താനേ ഉണ്ടാകുമെന്നാണ്.


+919895949737

41 SUCCESS KERALA 2023 NOVEMBER

Special instructions for seller
Add A Coupon

What are you looking for?

Popular Searches:  Jeans  Dress  Top  Summer  SALE